സാമ്പിൾ പേജുകൾ കാണാം 👈click here
സ്ഫുടതയോടെ, ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാനും തെറ്റില്ലാതെ എഴുതാനും ആഗ്രഹിക്കാത്തവരായി ആരുണ്ട്? സമൂഹ മാധ്യമങ്ങള്‍ എല്ലാറ്റിനെയും വരിഞ്ഞുമുറുക്കിയ ഇക്കാലത്ത് ഇംഗ്ലീഷ് പരിജ്ഞാനമില്ലാതെ ദൈനംദിന ജീവിതം ദുഷ്കരം. പഠനത്തിനും ആശയവിനിമയത്തിനും അറിവ് നേടാനും ലോക പരിജ്ഞാനത്തിനും ജോലി ലഭിക്കാനും പ്രൊമോഷൻ ലഭിക്കാനും വ്യക്തിത്വ വികസനത്തിനും വിനോദത്തിനും എല്ലാം ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം.
ആയുധമില്ലാതെ ഗോദയിലിറങ്ങിയവന്റെ ദുരവസ്ഥയാണ് ഇംഗ്ലീഷ് ഭാഷ അറിയാത്തവരുടെ ജീവിതം. ഇംഗ്ലീഷ് പഠിക്കാനാണെങ്കിലോ കാക്കത്തൊള്ളായിരം വഴികൾ. യൂട്യൂബ് വിഡിയോകൾ, ആപ്പുകൾ, പുസ്തകങ്ങൾ, ഓൺലൈൻ ക്ലാസുകൾ, അങ്ങിനെ നിരവധി മാർഗ്ഗങ്ങൾ. ഈ പൂരപ്പറമ്പിലേക്കാണ് Perfect English എന്ന ഈ ഇംഗ്ലീഷ് പഠന സഹായിയുടെ എഴുന്നള്ളത്ത്.
Perfect English മറ്റു എല്ലാ ഇംഗ്ലീഷ് പഠനസഹായികളിൽ നിന്നും വേറിട്ടുനിൽക്കുന്നു. വ്യത്യസ്തമെന്ന് വായനക്കാർ വിധിയെഴുതിയ ഒരു പുസ്തകം. കാലത്തിന്റെ മാറ്റങ്ങൾ സ്വാംശീകരിച്ച, ഭാഷയുടെ അർത്ഥതലങ്ങൾ ലളിതമായി വിശദീകരിക്കുന്ന ഒരു അപൂർവ പുസ്തകം
ഈ പുസ്തകത്തിന്റെ അഞ്ചു പ്രധാന സവിശേഷതകൾ താഴെ നൽകുന്നു.
സാമ്പിൾ പേജുകൾ കാണാം 👈click here
ഇത് വെറും ഒരു സ്പോക്കണ്‍ഇംഗ്ലീഷ് പുസ്തകമല്ല
ഇംഗ്ലീഷ് ഒന്നേയുള്ളൂ. Spoken English, Written English എന്നിങ്ങനെ വിഭജിക്കാൻ സാധ്യമല്ല. സംസാര ഭാഷയില്‍ സാധാരണ ഉപയോഗിക്കുന്ന പദങ്ങളും പ്രയോഗങ്ങളും സംഭാഷണങ്ങളും പഠിപ്പിക്കുന്ന പുസ്തകങ്ങളെയാണ് Spoken English വിഭാഗത്തില്‍ നാം ഉള്‍പ്പെടുത്തുന്നത്. പക്ഷെ അതുകൊണ്ട് മാത്രം ഇംഗ്ലീഷ് പഠനം പൂര്‍ണമാവുകയില്ല. ഇത് ഒരു സമ്പൂര്‍ണ്ണ ഇംഗ്ലീഷ് പഠന സഹായിയാണ്. സ്കൂള്‍കുട്ടികള്‍ മുതല്‍ എം.എ ഇംഗ്ലീഷുകാര്‍ വരെയും പ്യൂണ്‍ മുതല്‍ ജനറല്‍ മാനേജര്‍ വരെയും കൊച്ചു മകന്‍/ള്‍ മുതല്‍ മുത്തശ്ശി വരെയും കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന പുസ്തകം. ഒരു സ്പോക്കൺ ഇംഗ്ലീഷ് പുസ്തകമായി തുടങ്ങി സമ്പൂർണ ഇംഗ്ലീഷ് പഠന സഹായിയായി പരിണമിച്ച പുസ്തകം.
സാമ്പിൾ പേജുകൾ കാണാം 👈click here
കയ്പ്പില്ലാത്ത ഗ്രാമർ പഠനം
ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ് പഠനം അസാധ്യം. ഗ്രാമറിനാണെങ്കിലോ, കഷായത്തിന്‍റെ കയ്പ്പും. പക്ഷേ മരുന്ന് തേനില്‍ കലര്‍ത്തുന്ന പോലെ ഈ പുസ്തകത്തില്‍ ഗ്രാമർ കലര്‍ത്തിയിരിക്കുന്നു. അത്യാവശ്യമായ, അടിസ്ഥാന ഗ്രാമർ മാത്രം. ദിവസേന ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദങ്ങളുടെ അര്‍ത്ഥവും ഉപയോഗവും പഠിപ്പിക്കുന്ന വ്യത്യസ്തമായ ഒരു ശൈലിയാണ് ഈ പുസ്തകത്തില്‍ അവലംബിച്ചിട്ടുള്ളത്. ഇതിലൂടെ ഗ്രാമർ പഠനം അനായാസമാകുന്നു. Will ഉം May യും Might ഉം Should ഉം Was ഉം എവിടെ ഉപയോഗിക്കും, എവിടെ ഉപയോഗിക്കില്ല എന്ന് പഠിക്കുമ്പോള്‍ നമ്മള്‍ പഠിക്കുന്നത് ഗ്രാമര്‍ തന്നെയാണ്.
സാമ്പിൾ പേജുകൾ കാണാം 👈click here
നർമ്മത്തിന്റെ മേമ്പൊടി
410 പേജുള്ള ഒരു ഇംഗ്ലീഷ് പഠന സഹായി ഒരു സിനിമ കാണുന്ന ആസ്വാദനത്തോടെ അല്ലെങ്കില്‍ നോവല്‍ വായിക്കുന്ന ഉദ്വോഗത്തോടെ വായിച്ചു തീര്‍ക്കാന്‍ സാധിക്കുമോ? ഇല്ല. കാരണം സ്പോക്കണ്‍ ഇംഗ്ലീഷ് പുസ്തകത്തില്‍ കൊലപാതകങ്ങള്‍ സംഭവിക്കുന്നില്ല. പ്രേമമില്ല. സിനിമാതാരങ്ങൾ പ്രത്യക്ഷപ്പെടുന്നില്ല. അതുകൊണ്ട്തന്നെ വായന രസകരമാക്കാന്‍ ഈ പുസ്തകത്തില്‍ മറ്റൊരു ഫോർമുല ഉപയോഗിച്ചിരിക്കുന്നു – നർമ്മം. കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ കാർട്ടൂണിസ്റ്റ് കെ. വി. എം. ഉണ്ണി (മാതൃഭൂമി) വരച്ച 40 കാർട്ടൂണുകൾ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സായിപ്പിന്റെ ഭാഷ മെരുക്കിയെടുക്കാനുള്ള മലയാളികളുടെ തത്രപ്പാടിലേക്കുള്ള സരസമായ ഒരെത്തിനോട്ടമാണ് ഈ കാർട്ടൂണുകൾ.
സാമ്പിൾ പേജുകൾ കാണാം 👈click here
നിങ്ങൾ ഒറ്റക്കല്ല. നേഹയുണ്ട് കൂടെ.
Perfect English വായിക്കുമ്പോള്‍ നിങ്ങളുടെ കൂടെ നേഹയുണ്ടായിരിക്കും. നിങ്ങൾക്ക് വേണ്ടി നേഹ സംശയങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഭാഷയുടെ ഉള്ളറകളിലേക്ക് നേഹ നിങ്ങളെ കൈപിടിച്ചു കൊണ്ട്പോകുന്നു. പക്ഷേ ആരാണ് തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് എന്ന് മാത്രം നേഹക്ക് അറിയില്ല. നിങ്ങൾക്കും. ഈ ആകാംക്ഷയാണ് നേഹയെ മുമ്പോട്ട് നയിക്കുന്നത്. ആദ്യ അധ്യായത്തിൽ തുടങ്ങുന്ന സസ്പെൻസ് അവസാനം വരെ തുടരുന്നു. സസ്പെന്സിന്റെ ചുരുളഴിയുമ്പോഴേക്കും ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഒരു കോഴ്സ് നിങ്ങൾ പൂർത്തിയാക്കുന്നു.
സാമ്പിൾ പേജുകൾ കാണാം 👈click here
നൂറു കൂട്ടം സംശയങ്ങൾക്ക് മറുപടി
ഭാഷ പഠിച്ചു തുടങ്ങുന്നവർക്ക് മാത്രമല്ല നന്നായി പഠിച്ചവർക്ക് വരെ നൂറുകൂട്ടം സംശയങ്ങളാണ്. അതെന്താ അങ്ങിനെ? അതെന്താ ഇങ്ങിനെ? സംശയങ്ങൾ നല്ലതാണ്. എളുപ്പത്തിലും വേഗത്തിലും പഠിക്കാൻ സംശയങ്ങൾ ഉപകരിക്കും. ഈ പുസ്തകം ഒരു പ്രാവശ്യം വായിച്ചാൽ നിങ്ങളുടെ നൂറുകൂട്ടം സംശയങ്ങൾക്ക് മറുപടി ലഭിക്കും. സമാനമായ വാക്കുകൾ തമ്മിലുള്ള അർത്ഥവ്യത്യാസം, പ്രയോഗത്തിൽ വരുന്ന തെറ്റുകൾ, ഉച്ചാരണ രീതി, അമേരിക്കൻ ഇംഗ്ലീഷും ബ്രിട്ടീഷ് ഇംഗ്ളീഷും തമ്മിലുള്ള വ്യതാസം അങ്ങിനെ സാധാരണ സംഭാഷണത്തിലും എഴുത്തിലും കടന്നുവരാറുള്ള സംശയങ്ങൾ ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നു. മാത്രമല്ല ഏറ്റവും നീളം കൂടിയ വാക്ക്, ട്വിറ്റർ പദങ്ങൾ, ചിക്കനില്ലാത്ത ചിക്കൻഗുനിയ തുടങ്ങി ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള നിരവധി രസകരമായ നുറുങ്ങുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 150 ഓളം ഇൻഫർമേഷൻ ബോക്സുകൾ ഈ പുസ്തകത്തിലുണ്ട്.
സാമ്പിൾ പേജുകൾ കാണാം 👈click here
ലളിതമായ ശൈലി
ഇംഗ്ലീഷ് ഭാഷ ഒരു സാഗരമാണ്. അളവറ്റ പദങ്ങളും പ്രയോഗങ്ങളും കൊണ്ട് സമ്പന്നമായ ഒരു മഹാസാഗരം. എവിടെ തുടങ്ങണം, എന്തെല്ലാം ഉൾക്കൊള്ളിക്കണം, എങ്ങിനെ അവതരിപ്പിക്കണം എന്നതാണ് ഇതുപോലൊരു പുസ്തക രചയിതാവ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലളിതമായ ശൈലിയാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര. ഇതിലെ ഒരു വാചകം പോലും വായനക്കാർക്ക് മനസ്സിലാകാതെ പോകരുതെന്ന് ഗ്രന്ഥകർത്താവിന് നിർബന്ധമുണ്ട്. ഭാഷയാകുന്ന സങ്കീർണമായ ഉപകരണം അഴിച്ചുവെച്ച് അതിന്റെ ഓരോ ഭാഗവും ലളിതമായി വിവരിച്ചിരിക്കുന്നു. നീണ്ട പഠനത്തിന് ശേഷമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം തിരഞ്ഞെടുത്തിട്ടുള്ളത്. ഗ്രന്ഥകാരന്റെ അറിവും അനുഭവങ്ങളും സമന്വയിപ്പിച്ച ഒരു സൃഷ്ടി.
santhosh –
Good Book, Keep it up
Smitha George –
വളരെ മികച്ച പുസ്തകം, ലളിതമായി തന്നെ എല്ലാം മനസിലാണ് സാധിച്ചു
Shamsudheen VK –
perfect ok
Shyamala NV –
കുട്ടികൾക്ക് വേണ്ടി വാങ്ങിയതായിരുന്നു, കൂടെ ഞാനും വായിച്ചു നിത്യ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന സംഭാഷണങ്ങളിലൂടെ ഭംഗിയായി എല്ലാം നൽകിയിരിക്കുന്നു, Good luck
Ananth –
Nice book